മാനന്തവാടി:കാട്ടിക്കുളത്തിന് സമീപം പുഴവയലില്‍ വന്യ ജീവി ആടിനെ കൊന്നതായി പരാതി. തടിക്കാട്ട് പത്മാവതിയുടെ ആടിനെയാണ് കൊന്നത്. എട്ട് മാസം പ്രായമുണ്ടായിരുന്നു.നാല് ആടുകള്‍ കൂട്ടിലുണ്ടായിരുന്നതില്‍ ഒന്നിനെയാണ് കൂട് പൊളിച്ച് കൊന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ കൂടിന് സമീപത്ത് നിന്നും ഒരു ജീവി ഓടി മറയുന്നതായി കണ്ടെന്ന് വീട്ടുകാർ പറഞ്ഞു. വയറിനും മറ്റും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തൃശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പട്ടിപ്പുലി (ലെപ്പേര്‍ഡ് ക്യാറ്റ്) യാണ് ആക്രമിച്ചതെന്നാണ് സൂചനയയുണ്ട്.