കഞ്ചാവുമായി യുവാവ് പിടിയിൽ.മാനന്തവാടി അമ്പുകുത്തി സ്വദേശി സി. അർഷിദി[27]നെയാണ് 29.7 ഗ്രാം കഞ്ചാവുമായി മാനന്തവാടി എസ്.ഐ ജാൻസി മാത്യുവും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം പയ്യമ്പള്ളി പുതിയിടത്തുവച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് ഓടി മറയാൻ ശ്രമിച്ച ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.