നിരവിൽ പുഴ: കുറ്റ്യാടി ചുരത്തിലെ വാളാംതോടിന് സമീപം ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു.കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല. മാനന്തവാടിയിൽ നിന്നും ഫയർഫോയ്‌സ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചു.