മാനന്തവാടി: വനത്തില്‍ കയറി മലയണ്ണാനെയും കാട്ടാടിനെയും വേട്ടയാടിയ കുറ്റത്തിന് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കേളുവിനെ 2 വര്‍ഷം തടവിനും 2000 രൂപ പിഴ അടയ്ക്കാനും വിധിച്ചു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണു ശിക്ഷ വിധിച്ചത്. പ്രായം കണക്കിലെടുത്ത് ശിക്ഷ ഒരു വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ഹാഷിഫിന്റെ നേതൃ ത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. 2014 ലായിരുന്നു സംഭവം. കേസില്‍ കേളു ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു പ്രതികള്‍. ഇതില്‍ ഒരാള്‍ മരണപ്പെടുകയും, ഒരാളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.