പനമരം: പനമരം കരിമ്പുമ്മലിലെ നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചയാളുടെ കൂടെയുള്ളവരെയോ ബന്ധുക്കളെയോ പോലീസ് തിരയുന്നു. ഒഡീഷ ബാസൻ ബാഡി ലംഗ പ്രധാൻ്റെ മകൻ പിതാര പ്രധാൻ (26) എന്നയാളാണ് ഇന്ന് രാവിലെ ആറ് മണിയോടെ മരിച്ചത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 04935 222 200 എന്ന നമ്പറിൽ പനമരം പോലീസിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.