ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ

0
725

മേപ്പാടി: ജാതിപ്പേര് വിളിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ മൂന്ന് വർഷങ്ങൾക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി നെല്ലിമുണ്ട ചേരിൽ വീട്ടിൽ മുഹമ്മദ്‌ ഫെസ്ബിലി (33)നെയാണ് നാട്ടിലേക്ക് തിരികെ വരുന്ന വഴി പോലീസ് പിടികൂടിയത്.

2021-ലാണ് പരാതിക്കാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തടഞ്ഞു വച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ സഹകരിക്കാതെ ഇയാൾ വിദേശത്തേക്ക് മുങ്ങിയത്. പ്രതി കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് മേപ്പാടി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ എയർപോർട്ടുകളിലേക്കും അയച്ചു നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഫെസ്ബിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയിട്ടുണ്ടെന്ന ഇമിഗ്രേഷൻ വിങ്ങിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വിദേശത്ത് സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. നിലവിൽ മറ്റൊരു കേസിൽ കൂടി ഇയാൾക്ക് വാറന്റ് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here