ബത്തേരി : ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സുൽത്താൻ ബത്തേരി സെൻറ്മേരീസ് കോളേജ് ഗ്രൗണ്ടിൽ നിന്നും പണം പിടികൂടി. ഡ്രൈവിംഗ് സ്കൂളുകൾ ശേഖരിച്ച 14400 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്.
വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിനെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദൗത്യത്തിന് പിന്നിൽ. ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിനിധിയായ സുരേഷ് എന്ന ആളുടെ പകൽ നിന്നാണ് തുക പിടിച്ചെടുത്തത്. വിവിധ ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് മായി ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാനായി വാങ്ങിയ തുകയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ലൈസൻസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പണം വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.