വാഹനം തിരിക്കുന്നതിനിടയാണ് ലോറി പിക്കപ്പ് വാനിൽ ഇടിച്ചു

0
1646

കൽപ്പറ്റ: കൈനാട്ടിയിൽ  വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുകുന്ന് സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം.

വെള്ളമുണ്ട പി.കെ.കെ. ഫുഡ്സ് കമ്പനി ഡ്രൈവറാണ് മരിച്ച സജീർ. തൊട്ടടുത്ത ബേക്കറിയിലേക്ക് സാധനങ്ങൾ ഇറക്കാൻ വാഹനം തിരിക്കുന്നതിനിടയാണ് ലോറി പിക്കപ്പ് വാനിൽ ഇടിച്ചത് .കൂടെയുണ്ടായിരുന്ന നൗഫലിനെ നിസ്സാര പരിക്കുകൾ ഓടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സജീറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

 

ഒരാഴ്ചക്കിടെ കൈ നാട്ടിയിൽ രണ്ടാമത്തെ അപകട മരണമാണ് സജീറിൻ്റേത്.കൈനാട്ടി സിഗ്നൽ കഴിഞ്ഞു വാഹനങ്ങൾ അമിതവേഗതയിൽ ഓടുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം .

LEAVE A REPLY

Please enter your comment!
Please enter your name here