കൽപ്പറ്റ: കൽപ്പറ്റയിൽ രണ്ട് ബൂത്തുകളിൽ രണ്ട് സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് പരാതി. രണ്ട് പേരുടെയും വോട്ട് ചെയ്തു കഴിഞ്ഞതായി പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചത് പരാതിക്കിടയാക്കി.
എച്ച്.ഐ.എം. സ്‌കൂളിലെ ബൂത്തിൽ എത്തിയ കൽപ്പറ്റ പള്ളിത്താഴെ പുഴഞ്ചാൽ റസീനക്കും എസ്.കെ.എം.ജെ. സ്കൂളിൽ നഫീസ എന്ന വോട്ടർക്കുമാണ് വോട്ട് ചെയ്യാൻ കഴിയാതെ വന്നത്. ഇരുവരും പരാതി നൽകി. രണ്ട് പേരുടേതും ടെൻഡർ വോട്ടാണ് എന്നാണ് അധികൃതരുടെ വിശദീകരണം.