തിരുനെല്ലി: കവര്‍ച്ചാ കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കമ്പളക്കാട് മാളിയേക്കല്‍ വീട്ടില്‍ മഹറൂഫ് (40) നെയാണ് തിരുനെല്ലി പോലീസ് നാട്ടിലേക്ക് വരും വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
2016 ഫെബ്രുവരിയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് മുതലുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 4 പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് മഹറൂഫ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ലാല്‍.സി. ബേബിയുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സരിത്ത്, വിനീത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.