ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. നീർവാരം പാറവയൽ, അമ്മാനി ജയരാജിൻ്റെ വീടിനു സമീപമാണ് ആനയുടെ ജഡം കണ്ടെത്തിയത്. തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ ഇലക്ട്രിക് ലൈൻ വീഴുകയായിരുന്നു.ഏകദേശം 12 വയസ്സ് പ്രായമുള്ള കാട്ടുകൊമ്പനാണ് ചരിഞ്ഞത്.