മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശപ്രകാരമാണ് കൻ്റോണ്മെൻ്റ് പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതുൾപ്പെടെയാണ് വകുപ്പുകൾ.
കേസിൽ അഞ്ചു പേരാണ് പ്രതികൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്.