പനമരം:നടവയൽ ചീങ്ങോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ഡ്രൈവർ പാലക്കാട് പാലക്കുഴി താഴത്തുകുന്നേൽ വിജേഷ് വിജയൻ ആണ് മരിച്ചത്. വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് നടവയലിലുള്ള ഭാര്യവീട്ടിലേക്ക് പോകുമ്പോൾ കാർ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിജേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.