മദ്യപിച്ചുള്ള ഹാങ് ഓവര്‍ ഇല്ലാതാക്കാന്‍ രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് ഉടനടി കുറയ്ക്കാന്‍ ജല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

0
545

മദ്യപിച്ചാല്‍ അത് ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ ലഘൂകരിക്കാനും മണിക്കൂറുകള്‍ നീളുന്ന ഹാങ്ഓവര്‍ ഇല്ലാതാക്കാനുമായി ജെല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. പാലില്‍ നിന്നുള്ള പ്രോട്ടീനും ചില നാനോപാര്‍ട്ടിക്കിളുകളും ചേര്‍ന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നം ചില പ്രാരംഗഘട്ട പരീക്ഷണത്തിലാണെന്ന് നേച്ചര്‍ നാനോടെക്‌നോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിഎച്ച് സുറിച്ചാണ് ഉല്‍പ്പന്നം വികസിപ്പിച്ചത്.

 

ആല്‍ക്കഹോളിനെ വിഷാംശം കുറഞ്ഞ അസറ്റിക് ആസിഡായി വിഘടിപ്പിക്കാന്‍ ഈ ജെല്‍ സഹായിക്കുമെന്നാണ് അവകാശവാദം. ഇതുമൂലം മദ്യപിച്ചതിന് ശേഷമുള്ള ഛര്‍ദി, മനംപുരട്ടല്‍, തലവേദന, ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ ഒഴിവാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എലികളില്‍ നടത്തിയ പഠനത്തില്‍ ജെല്‍ കഴിച്ച് 30 മിനുറ്റുകള്‍ക്കുള്ളില്‍ ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

മദ്യപാനം മൂലം കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ജെല്‍ കഴിയ്ക്കുക വഴി സഹായിക്കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. ജെല്‍ ഇതുവരെ മനുഷ്യരില്‍ പരീക്ഷിച്ചുനോക്കിയിട്ടില്ലെങ്കിലും ഇത് ഭാവിയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഇടിഎച്ച് ഗവേഷകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here