പെട്ടിക്കടയിൽ മോഷണം:പ്രതി പിടിയിൽ

0
1059

ബത്തേരി: പെട്ടിക്കടയുടെ പൂട്ട് പൊട്ടിച്ച് അതിക്രമിച്ചു കയറി അര ലക്ഷത്തോളം രൂപയുടെ മുതലും 7000 രൂപയും കവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി. കോഴിക്കോട്, താമരശ്ശേരി, തൊമ്മന്‍വളപ്പില്‍ വീട്ടില്‍ റഫീക്ക് എന്ന പി.ഹംസ (42)യെയാണ് പിടികൂടിയത്. പരാതി ലഭിച്ചയുടന്‍ ഫിംഗര്‍പ്രിന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, പ്രതിയുടെ വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അയച്ചുകൊടുത്തിരുന്നു. അതില്‍ പ്രകാരം കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ കോഴിക്കോട് കസബ പോലീസ് കസ്റ്റഡിയിലെടുത്താണ് ബത്തേരി പോലീസിന് കൈമാറിയത്.

 

ഇയാള്‍ ചെറുപ്പളശ്ശേരി സ്്റ്റേഷനിലും മോഷണ കേസില്‍ പ്രതിയാണ്.ഏപ്രില്‍ മാസമാണ് സംഭവം. ബത്തേരി, ചീരാല്‍ റോഡില്‍ പുതിയ സ്റ്റാന്റിന് സമീപമുള്ള പെട്ടിക്കടയിലാണ് മോഷണം നടന്നത്. 50000 രൂപയോളം വരുന്ന സിഗററ്റ് പാക്കറ്റുകളും പെട്ടിയില്‍ സൂക്ഷിച്ച 7000 രൂപയുമാണ് കവര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here