ഒന്നാംസമ്മാനം അടിച്ചത് തൃക്കാര്‍ത്തിക ഏജന്‍സിയില്‍ നിന്ന് ചില്ലറവില്‍പ്പനക്കാരി ജയ വിറ്റ ടിക്കറ്റിന്

0
470

ഇത്തവണത്തെ വിഷും ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത് ആലപ്പുഴയില്‍ വിറ്റ vc 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആലപ്പുഴ കൈതവനയില്‍ തൃക്കാര്‍ത്തിക ലോട്ടറി ഏജന്‍സിയുടെ ഉടമ അനില്‍കുമാറില്‍ നിന്നും വാങ്ങിയ ടിക്കറ്റ് ചില്ലറ വില്‍പ്പനക്കാരിയായ ജയ വില്‍ക്കുകയായിരുന്നു. ആലപ്പുഴ പഴവീട് സ്വദേശിയാണ് ജയ. വീടിനടുത്ത് തന്നെയുള്ള ചെറിയ കടയിലാണ് ജയ ലോട്ടറി വില്‍ക്കുന്നത്. ചെറുകടികളും ചായയും വില്‍ക്കുന്ന കട കൂടിയാണിത്. ആരാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റെടുത്തതെന്ന് ഓര്‍മയില്ലെന്ന് ജയ  പറഞ്ഞു.

 

‘കടയില്‍ വരുന്നവരൊക്കെ ലോട്ടറി അവര്‍ തന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ആരാണ് വാങ്ങിയതെന്നും എപ്പോഴാണ് വാങ്ങിയതെന്നും ഓര്‍മയില്ല. പതിനാറ് വര്‍ഷമായി ലോട്ടറി വില്‍ക്കുന്നു. ആദ്യം പള്ളാത്തുരുത്തിയിലായിരുന്നു, പിന്നീടാണ് പഴവീടിലേക്ക് മാറിയത് കൊവിഡിന് ശേഷം ഭര്‍ത്താവിന്റെ ജോലി നഷ്ടമായി. പിന്നീട് ഒരപകടവും ഉണ്ടായി. ഇതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ് കുടുംബമെന്ന് ജയ പറഞ്ഞു. 12 ലക്ഷത്തോളം രൂപ കടമുണ്ട്. കമ്മിഷന്‍ ലഭിക്കുന്നതോടെ കടമെല്ലാം വീട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇടയ്ക്ക് 30000 രൂപയും അയ്യായിരം രൂപയുമൊക്കെ ലോട്ടറി അടിച്ചിട്ടുണ്ട്. ഫോൺ നമ്പര്‍ അറിയാവുന്നവരോടൊക്കെ വിളിച്ചു ചോദിച്ചു. പുറത്തുനിന്നുള്ള കുറച്ചുപേരും ടിക്കറ്റ് എടുത്തിരുന്നു’. ജയ പറഞ്ഞു.

 

12 കോടിയാണ് vc 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ആറ് പേര്‍ക്ക് ലഭിക്കും.

രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍-

VA 205272

VB 429992

VC 523085

VD 154182

VE 565485

VG 654490

 

മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ആറ് പേര്‍ക്ക് ലഭിക്കും.

 

VA 160472

VB 125395

VC 736469

VD 367949

VE 171235

VG 553837

 

നാലാം സമ്മാനം 5 ലക്ഷം

 

VA 444237

VB 504534

VC 200791

VD 137919

VE 255939

VG 300513

LEAVE A REPLY

Please enter your comment!
Please enter your name here