കോഴിക്കോട് വിമാനത്താവളത്തെ കൈവിട്ട് എയർ ഇന്ത്യ; പ്രവാസികൾക്കും വ്യാപാരികൾക്കും തിരിച്ചടി

0
435

കരിപ്പൂർ ∙ ശേഷിക്കുന്ന മുംബൈ സർവീസും നിർത്തി എയർ ഇന്ത്യ കോഴിക്കോട് വിമാനത്താവളത്തെ കൈവിടുന്നു. 1988ൽ കോഴിക്കോട് വിമാനത്താവളത്തിന്റെ തുടക്കത്തിലേ ആരംഭിച്ച് 36 വർഷമായി തുടരുന്ന മുംബൈ സർവീസ് ആണ് നിർത്തുന്നത്.

 

ഇതോടെ എയർ ഇന്ത്യ പൂർണമായും കരിപ്പൂർ വിടും. ഇനി എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ മാത്രമാകും ഇവിടെ ഉണ്ടാകുക.ഇതുസംബന്ധിച്ച എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ജൂൺ 14 വരെ മാത്രമാണ് ടിക്കറ്റ് ബുക്കിങ് ഉള്ളത്. എയർ ഇന്ത്യ നേരത്തേ ഡൽഹി സർവീസ് നിർത്തിയിരുന്നു. മാസങ്ങൾക്കു മുൻപ് ദുബായ്, ഷാർജ സർവീസുകളും നിർത്തി.

 

കോഴിക്കോടുമായി ബന്ധമുള്ള ശേഷിക്കുന്ന സർവീസ് മുംബൈ മാത്രമാണ്. എയർ ഇന്ത്യ നിർത്തുന്ന സർവീസുകൾക്കു പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ആരംഭിച്ചിട്ടില്ല. എയർ ഇന്ത്യ നിർത്തുന്നതോടെ ജൂൺ 15 മുതൽ കോഴിക്കോട്–മുംബൈ സെക്ടറിൽ നേരിട്ടുള്ള സർവീസ് ഇൻഡിഗോയുടേതു മാത്രമാകും. മുംബൈയിലെത്തി വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാനങ്ങളിൽ യാത്രചെയ്യുന്ന പ്രവാസികളും വ്യാപാരികളും ഏറെയുണ്ട്. എയർ ഇന്ത്യയുടെ പിന്മാറ്റം അവർക്കു തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here