എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

0
604

കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി പോലിസും സംയുക്തമായി കാട്ടിക്കുളത്ത് നടത്തിയ പരിശോധനയില്‍ 149 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തു.

 

കോഴിക്കോട് താമരശ്ശേരി വലിയപറമ്പ് പുത്തന്‍ പിടികയില്‍ ഹബിബ് റഹ്‌മാന്‍ (45 ), മലപ്പുറം വാലില്ലാപ്പുഴ കീഴുപറമ്പ് മുത്തങ്ങാ പൊയില്‍ ദിപിന്‍ പി (36) എന്നിവരാണ് അറസ്റ്റിലായത്. കാട്ടിക്കുളം ആര്‍ ടി ഒ ചെക്ക്‌പോസ്റ്റിന് സമീപത്ത് വച്ച് നടത്തിയ പരിശോധനയിലാണ് സംഘം സഞ്ചരിച്ച കാറില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്. വിപണിയില്‍ ആറ് ലക്ഷം രൂപയോളം വിലവരുന്നതാണ് പ്രസ്തുത എംഡി എം എ. ലഹരി കടത്താന്‍ ഉപയോഗിച്ച കെഎല്‍ 57 ടി 2000 എത്തിയോസ് കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here