യുവതിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുൻ കാമുകന് ആജീവനാന്ത തടവ്

0
218

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വദേശിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി സംഭവത്തിൽ പ്രതിയെ ആജീവനാന്ത തടവിന് വിധിച്ച് കോടതി. 21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജസ്മീൻ കൗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സ്വദേശിയായ തരിക്‌ജോത് സിംഗാണ് പ്രതി.

 

2021 മാർച്ചിലാണ് തരിക്‌ജോത് സിംഗ് ജസ്മീനെ തട്ടിക്കൊണ്ടുപോയി കേബിൾ വയറുകൊണ്ട് കൈകാലുകൾ ബന്ധിപ്പിച്ച് ജീവനോടെ കുഴിച്ചുമൂടുന്നത്. പിന്നാലെ അറസ്റ്റിലായ സിംഗ്, 2023 ഫെബ്രുവരിയിൽ കുറ്റ സമ്മതം നടത്തിയിരുന്നു.

 

ജസ്മീനും തരിക്‌ജോതും ആദ്യം പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. തരിക്‌ജോത് സിംഗിന് ബ്രേക്കപ്പിനെ തുടർന്ന് ജസ്മീനോട് പക തോന്നി. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അഡ്‌ലെയ്ഡിൽ നിന്ന് ജസ്മീനെ കാറിൽ തട്ടിക്കൊണ്ടുപോയ സിംഗ്, അവരുടെ കൈകാലുകൾ കേബിൾ കൊണ്ട് ബന്ധിക്കുകയം വായിൽ ടേപ്പ് ഒട്ടിക്കുകയും ചെയ്ത ശേഷം മണ്ണിൽ കുഴിച്ചുമൂടുകയായിരുന്നു. മണൽ ശ്വസിച്ച് ശ്വാസംമുട്ടിയാണ് ജസ്മീൻ മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

 

തരിക്‌ജോത് സിംഗ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ ആജീവനാന്ത തടവിന് ശിക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here