വീണ്ടും ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ഹൈക്കോടതി ജഡ്ജിയിൽ നിന്ന് തട്ടിയത് 90 ലക്ഷം രൂപ

0
192

കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. വിരമിച്ച ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ്യാരിൽ നിന്ന് ഓൺലൈനായി 90 ലക്ഷം രൂപ തട്ടിയെടുത്തു. ഷെയർ മാർക്കറ്റിംഗിന്റെ പേരിലായിരുന്നു തട്ടിപ്പ്. അയന ജോസഫ്, വർഷ സിംഗ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്.

 

 

ഡിസംബറിലാണ് തട്ടിപ്പ് നടന്നത്. അമിതമായ ലാഭവിഹിതമാണ് പ്രതികൾ വാഗ്ദാനം ചെയ്തത്. തുടർന്ന് ജഡ്ജിയെ ഇവർ ആദിത്യ ബിർള ഇക്വിറ്റി ലേർണിംഗിന്റെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു. പിന്നീടാണ് പണം തട്ടിയത്. സംഭവത്തിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here