വിസ തട്ടിപ്പ്;രണ്ടുപേർ കൂടി പിടിയിൽ

0
512

യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കർണാടക ഹുൻസൂരിൽ നിന്ന് പിടികൂടി. പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരെയാണ് ഇഞ്ചി തോട്ടത്തിൽ ഒളിച്ചു കഴിയവെ പിടികൂടിയത്. ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശ പ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൌണ്ടുകളിലേക്ക് 9 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു.

 

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ 4471675 ലക്ഷം രൂപ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യറിനെ(51) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

 

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും, കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

 

ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ രാംകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here