കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ; മൃഗങ്ങൾ ആക്രമിച്ചിട്ടില്ല

0
518

കോഴിക്കോട് ∙ കോടഞ്ചേരിയിൽ കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനുവിന്റെ (75) മൃതദേഹമാണ് കണ്ടെത്തിയത്. ‌ഇന്നലെ പൊട്ടൻകോട് ചവിട്ടിയാനി മലയിൽ ജാനുവിന്റെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിരുന്നതാണ്.

 

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ജാനുവിനെ കാണാതായത്. ബാലുശ്ശേരി ഡോഗ് സ്‌ക്വാഡ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വന്യമൃഗം ആക്രമിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here