വിദ്യാർത്ഥിനിയെ അധ്യാപകൻ പലതവണ പീഡിപ്പിച്ചു;പരാതിപ്പെട്ടാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി

0
1219

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു. പ്രതി ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

 

സമീദ് കശ്യപ് എന്ന അധ്യാപകനാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. അധ്യാപകൻ ഇരയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ഇരയുടെ വൈദ്യപരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here