വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതിക്ക് 13 വർഷം കഠിന തടവ്

0
651
പ്രതീകാത്മക ചിത്രം (Photo - Istockphoto/BCFC)

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 13 വർഷം കഠിന തടവ്. വാമനപുരം ആനാകുടി വയലിൻ വീട്ടിൽ ലിബിൻ (കണ്ണൻ–30)നെയാണ് ശിക്ഷിച്ചത്. 2015-ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

 

രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് യുവതിയുടെ അമ്മ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ താഴെ വീണ മൊബൈൽ ഫോൺ വഴിയാണ് പ്രതിയെ പൊലീസ് പിടിച്ചത്. വെഞ്ഞാറമൂട് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here