പ്ലസ് ടു വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

0
1655
പ്രതീകാത്മക ചിത്രം. Photo Credit: HTWE/Shutterstock

താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. വീട്ടിൽവച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെൺകുട്ടി പരാതി നൽകി.

 

രണ്ടു വർഷത്തോളമായി പെൺകുട്ടി നിരന്തരമായി പീ‍ഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയിൽ നിന്ന് പൊലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്കൂൾ അധികൃതരെ വിവരം ധരിപ്പിച്ചു. സ്കൂൾ അധികൃതർ പെൺകുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പെൺകുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here