മകൾക്ക് ഫീസ് കൊടുക്കാനില്ല,വീട് ഒഴിയാൻ ഒരുങ്ങവേ അടിച്ച് ലോട്ടറി

0
1550

ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഗള്‍ഫിലെ ജോലിവിട്ടു നാട്ടില്‍ മടങ്ങിയെത്തി ലോട്ടറി കച്ചവടം ചെയ്ത അനിലിനെ മുക്കാല്‍ കോടി രൂപയുടെ ഉടമയാക്കി ഭാഗ്യദേവതയുടെ അനുഗ്രഹം. വിന്‍–വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്കാണ്‌ വര്‍ക്കല പുല്ലാന്നിക്കോട്‌ കൊച്ചുവിള വീട്ടില്‍ ആര്‍.അനില്‍കുമാര്‍ (52) അര്‍ഹനായത്.

 

വാടക കുടിശിക മൂലം വീട്‌ ഒഴിയേണ്ട സാഹചര്യത്തിലാണ്‌ ഭാഗ്യമെത്തിയത്‌. മറ്റൊരു കച്ചവടക്കാരന്റെ കയ്യില്‍ നിന്നു വാങ്ങിയ മൂന്നു ടിക്കറ്റുകളിലൊന്നിനാണു സമ്മാനം. മറ്റു ടിക്കറ്റുകൾക്ക് പ്രോത്സാഹാന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു. റാസൽഖൈമയിൽ 3 വർഷത്തോളം കെമിക്കൽ കമ്പനിയില്‍ ജോലിചെയ്തെങ്കിലും ഒരുവര്‍ഷം മുന്‍പ്‌ നാട്ടിലേക്ക്‌ മടങ്ങിയത്‌ വെറുംകയ്യോടെയായിരുന്നുവെന്നു അനില്‍കുമാര്‍ പറഞ്ഞു.

ഫീസിനു നിവൃത്തിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയിൽ മുടങ്ങിയിരുന്നു. പ്രഭുലയാണ്‌ ഭാര്യ. കാവ്യ, ശ്രീലക്ഷ്മി എന്നിവര്‍ മക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here