വയനാട്ടിൽ കൂട്ടിലായ നരഭോജി കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച ഒന്നാം നമ്പർ കൂട്ടിലായത്.നേരത്തേ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.കൂട് വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവയ്ക്കാൻ ആയിരുന്നു നിർദ്ദേശം. കടുവ കൂട്ടിലായ സാഹചര്യത്തിൽ ഇനി എന്തെന്നറിയാൻ കാത്തിരിക്കുകയാണ് വയനാട് നിവാസികൾ.വെടിവെച്ച് കൊല്ലാതെ മറ്റൊരു സ്ഥലത്തേക്കും മാറ്റാൻ സമ്മതിക്കില്ലെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ള നിരവധി പേർ മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നത്.