ബലാത്സംഗ കേസ്:പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

0
685

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത തൊണ്ടര്‍നാട് കോറോം സ്വദേശി മന്തോണി വീട്ടില്‍ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബര്‍ മാസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം.

 

നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഇ.വി ഫായിസ് അലിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.മനോജ് അരൂര്‍ ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് കമ്മീഷന്‍ ഷാനി പി.എം പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here