പതിനാറു വയസുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത പ്രതികൾക്ക് ഇരുപത്തിയഞ്ച് വർഷം കഠിന തടവും എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുകയായിരുന്ന കുട്ടിയെ ബിയർ നൽകി കൂട്ടബലാത്സംഗം നടത്തിയവർക്കാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
തലക്കുളത്തൂർ അന്നശ്ശേരി കണിയേരി മീത്തൽ അവിനാഷ്, തലക്കളത്തൂർ കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത്, പുറക്കാട്ടെരി പെരിയയിൽ വീട്ടിൽ സുബിൻ എന്നിവരെയാണ് കൊയിലാണ്ടി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2022 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.