കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്ക്

0
488

തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സ‌ി ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി കെ രഞ്ജിത്തിനാണ് പരിക്കേറ്റത്.

 

തിരുനെല്ലി ക്ഷേത്രത്തിന് സമീപം നടന്നുപോകുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടയത്.കണ്ണൂരിൽ നിന്നും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു രജിത്ത് .പരിക്കേറ്റ ഡ്രൈവറെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രഥമിക ചികിൽത്സക്ക് ശേഷം വിദഗ്ദ ചികിൽത്സക്കായി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികനും പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here