കമ്പളക്കാട്: കമ്പളക്കാട് ഗവ.യു പി സ്കൂളിന്റെ വാർഷികാഘോഷവും 31 വർഷത്തെ സേവനത്തിന് ശേഷം അധ്യാപനവൃത്തിയിൽ നിന്നും വിരമിക്കുന്ന അമ്മിണി ടീച്ചർക്കുള്ള യാത്രയയപ്പ് സംഗമവും നടത്തി. കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ .അഡ്വ. ടി. സിദ്ദീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് .നൂർഷ ചേനോത്ത് അദ്ധ്യക്ഷനായി.2023-24 അധ്യയന വർഷത്തെ വാർഷിക റിപ്പോർട്ട് പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ അവതരിപ്പിച്ചു.വിരമിക്കുന്ന അമ്മിണി ടീച്ചർക്ക് പി ടി എ നൽകുന്ന ഉപഹാരം എം. എൽ. എ കൈമാറി. സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടറുകളും കിച്ചൻ കം കാന്റീൻ ഉൾപെടുന്ന കെട്ടിട നിർമ്മാണവും എം എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിക്കുവാനുള്ള നിവേദനം എസ്.എം.സി ചെയർമാൻ. ഹാരിസ് അയ്യാട്ട് വേദിയിൽ വെച്ച് എം എൽ എ ക്ക് സമർപ്പിച്ചു.യുവ ഗായകരായ നിസാർ വയനാടും നൂർഷ കമ്പളക്കാടും ഒരുക്കിയ ഇശൽ വിരുന്ന് ശ്രദ്ധേയമായി.
സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ‘വൈഖരി 2k 24 കലാവിരുന്ന് ‘കാണാൻ രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ഒഴികിയെത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെസി ലെസ്ലി, മെമ്പർ മാരായ കമലാരാമൻ, ശംസുദ്ദീൻ പള്ളിക്കര, സന്ധ്യ ലിഷു, സരിത ടി.കെ, റഷീദ് .കെ ,ബിനു ജേക്കബ്, നജീബ് കരണി, സുമ പി എൻ, സലിജ ഉണ്ണി, സീനത്ത് തൻവീർ, ലത്തീഫ് മേമാടൻ, ബിന്ദു ബാബു, കുഞ്ഞായിഷ, സുജേഷ് കുമാർ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജിറ്റോ ലൂയിസ് എന്നിവർ സംസാരിച്ചു.പി ടി എ പ്രസിഡന്റ് . മുനീർ സി കെ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ അഷ്റഫ് കെ .പി നന്ദിയും പറഞ്ഞു.