പുൽപ്പള്ളി-: പെരിക്കല്ലൂർ മൂന്നുപാലത്ത് എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവര പ്രകാരം സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ എൻ.കെ. ഷാജിയും പാർട്ടിയും നടത്തിയ പരിശോധനയിൽ വില്പനയ്ക്ക് ആയി സൂക്ഷിച്ചു വച്ച 18 ലിറ്റർ ചാരായം പിടികൂടി. സംഭവവുംമായി ബന്ധപ്പെട്ട് മൂന്നുപാലം സ്വദേശി കുന്നേൽ വീട്ടിൽ നിധീഷ് ദേവസ്യ ( 39)ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. നിധീഷ് താമസിക്കുന്ന വീടിനോട് ചേർന്നുള്ള ചായ് പ്പിൽ നിന്നാണ് ചാരായം കണ്ടെടുത്തത്.
പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫിസർമാരായ സി.വി. ഹരിദാസ്, ജി. അനിൽകുമാർ, സുനിൽകുമാർ.എം.എ സിവിൽ എക്സൈസ് ഓഫീസർ ഷെഫീഖ്.എം.ബി വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ പി. എൻ എക്സൈസ് ഡ്രൈവർമാരായ വീരാൻ കോയ, പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.