വെള്ളമുണ്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ പൂളക്കല്‍ വീട്ടില്‍ പി ജയന്തി (36)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇയാള്‍ 2022 ല്‍ മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുത്ത് കോടതി നടപടികള്‍ക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. താമരശ്ശേരി പരപ്പന്‍ പൊയില്‍ വച്ചാണ് ഇയാളെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അജ്മല്‍, സിവില്‍ പോലീസ് ഓഫീസര്‍ സുവാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.