ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല; പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്

0
419

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന് പറഞ്ഞ് പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരുക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് ജീവനക്കാരനായ അപ്പച്ചന് മർദ്ദനമേറ്റത്. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു.

 

ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറുന്നത്. പെട്രോൾ അടിച്ച് പണം ജി-പേ ആയി നൽകിയെങ്കിലും അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല. തുടർന്നാണ് തർക്കം ഉടലെടുത്തത്. തർക്കത്തിൽ പമ്പ് ജീവനക്കാരന് പരുക്കേറ്റു. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു. സംഭവത്തിൽ വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here