935 ഗ്രാം കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ.പുൽപള്ളി പേരിക്കല്ലൂർ ഭാഗത്ത് വെച്ച് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും ,കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർഷാദ് പികെ (36), ഭാര്യ എൻ കെ ഷബീനാസ് (34)എന്നിവരാണ് പിടിയിലായത്.
പരിശോധനയിൽ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ കെ ഷാജി, പ്രിവന്റ്റീവ് ഓഫീസർമാരായ എ എസ് അനീഷ്, സുനിൽ കുമാർ,ഇ.സി ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.സി സുമേഷ്, കെ. വി സജീവൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം ശ്രീജിന, സിവിൽ എക്‌സൈസ് ഡ്രൈവർമാരായ എൻ എം അൻവർ സാദത്ത് എൻ എം വീരാൻ കോയ തുടങ്ങിയവർ പങ്കെടുത്തു.