മനുഷ്യർക്ക് മാത്രമാണോ ചൂട്, കന്നുകാലിത്തൊഴുത്തിൽ എസി സ്ഥാപിച്ച് ഉടമ

0
517

ഇതുവരെ അനുഭവിക്കാത്ത ചൂടാണ് ഇന്ത്യയിൽ പല പ്രദേശങ്ങളും ഇത്തവണ അനുഭവിച്ചത്. ഇപ്പോഴും ചൂടിൽ പൊരിയുന്ന നാടുകളുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയെ സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽ ജലക്ഷാമവും രൂക്ഷമായി. ഉത്തർ പ്രദേശിലും ഒഡീഷയിലും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും വലിയ രീതിയിലാണ് ഈ ചൂട് വലച്ചത്.

 

അതുപോലെ, എസി -യുടെ വില്പന ഏറ്റവും കൂടിയ കാലം കൂടിയായിരിക്കും ഇത്. മിക്കവാറും വീടുകളിൽ പലരും എസി വാങ്ങി വച്ചുകഴിഞ്ഞു. എന്നാൽ, വളരെ വ്യത്യസ്തമായൊരു കാഴ്ചയാണ് ഈ വീഡിയോയിൽ കാണാനാവുക. കന്നുകാലികളെ വളർത്തുന്ന ഒരു ഷെഡ്ഡിൽ എസി സ്ഥാപിച്ചിരിക്കുന്ന വീഡിയോയാണ് ഇത്. @Gulzar_sahab എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. നിരവധിപ്പേരാണ് ഇത് ചെയ്തയാളെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.

 

വീഡിയോയിൽ തൊഴുത്തിലെ ചുമരിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് എയർകണ്ടീഷണറുകൾ കാണാം. തൊഴുത്തിൽ കന്നുകാലികൾ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തണുപ്പ് കിട്ടാൻ വേണ്ടി അത് കിട്ടുന്നിടത്തേക്ക് കന്നുകാലികൾ നീങ്ങുന്നതും വീഡിയോയിൽ കാണാവുന്നതാണ്. തന്റെ കന്നുകാലികളെ ചൂടിൽ നിന്നും സംരക്ഷിക്കാൻ ഉടമ ഏതറ്റം വരെയും പോകാൻ തയ്യാറായിട്ടുണ്ട് എന്ന് നമുക്ക് വീഡിയോയിൽ നിന്നും മനസിലാവും. അല്ലെങ്കിൽ ആരാണ് തൊഴുത്തിൽ എസി സ്ഥാപിക്കുക?

 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും ഈ കന്നുകാലി ഉടമ കൊള്ളാം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here