കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. വെസ്റ്റ് കാഡ് ഓഷ്യന്‍ റെസ്റ്റൊറന്റ് (സിവില്‍ സ്റ്റേഷന് സമീപം), ബെയ്‌ച്ചോ വയനാട് റെസ്റ്റോകഫേ, ഉടുപ്പി അഗ്രഹാരം റസ്റ്റോറന്റ്, ഹോട്ടല്‍ സൂര്യ കാസില്‍ വെള്ളാരംകുന്ന്, കെ എം ഹോളിഡേയ്‌സ് കല്‍പ്പറ്റ, ഇച്ചൂസ് നാടന്‍ ഭക്ഷണം കല്‍പ്പറ്റ,ഹോട്ടല്‍ പഞ്ചിറ്റോ മജസ്റ്റിക്ക്, മാരക്കാന റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. പരിശോധനക്ക് കല്‍പ്പറ്റ നഗരസഭ സീനിയര്‍ പബ്ലിക്ക് ഇന്‍സ്‌പെക്ടര്‍ എന്‍.ബിന്ദു മോള്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ് സവിത, പി.ജെ ജോബിച്ചന്‍, പി.മുഹമ്മദ്, പി. എച്ച് സിറാജ്, എന്‍.സുനില എന്നിവര്‍ നേതൃത്വം നല്‍കി.