കാട്ടിക്കുളം: ബൈക്കിന് നേരെ കാട്ടാന പാഞ്ഞടുത്തതിനെ തുടര്‍ന്ന് നിലത്ത് വീണ് യുവാവിന് നിസാര പരിക്കേറ്റു. തിരുനെല്ലി അപ്പപ്പാറയിലെ ചെറിയ ആക്കൊല്ലി രാഹുലാണ് ജോലിക്ക് പോകുന്നതിനിടയില്‍ ഇന്ന് രാവിലെ എട്ടരയോടെ കാട്ടാനയുടെ മുമ്പില്‍ പെട്ടത്.ആന ബൈക്കിനുനെരെ പാഞ്ഞടുത്തപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും കാട്ടാന പിന്നാലെ വീണ്ടും ഓടിയതായി രാഹുല്‍ പറയുന്നു .ഈ സമയം ഇതുവഴി വന്ന ജീപ്പില്‍ നിന്നും ആളുകള്‍ ഒച്ചവച്ചപ്പോള്‍ ആന പിന്‍തിരിഞ്ഞ് വനത്തിലേക്ക് കയറിയതിനാല്‍ രാഹുല്‍ അത്ഭുതകരമായി രക്ഷപെട്ടു. വാഹനത്തില്‍ നിന്നും വീണ രാഹുലിന് കൈകാലുകള്‍ക്ക് നിസാര പരിക്ക്പറ്റി. അപ്പപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ഇദ്ദേഹം ചികിത്സ തേടി.