തിരുവനന്തപുരം ∙ വെള്ളനാട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇളയ സഹോദരിയുമായി കളിക്കുന്നതിനിടെ വീട്ടിലെ ശുചിമുറിയില്‍ കയറി കുട്ടി വാതിൽ അടച്ചിരുന്നു. സംഭവസമയത്ത് പെൺകുട്ടിയുടെ മുത്തശ്ശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇളയകുട്ടിയുമായി പേനയ്ക്കുവേണ്ടി തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
കുട്ടിയുടെ അമ്മ ശ്രീക്കുട്ടി അടുത്തുള്ള ക്ഷേത്രത്തില്‍ പോയിരുന്ന സമയത്താണ് സംഭവമുണ്ടായത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ശുചിമുറിയിൽ കുട്ടിയെ കണ്ടെത്തിയത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.