സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട് പാലത്തിൽനിന്ന് ചാടി; ഒരാളെ കാണാതായി

0
421

ആലപ്പുഴ∙ തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നു പാലത്തിൽനിന്നു ചാടി ആത്മഹത്യാ ശ്രമം. സംഭവത്തിൽ സഹോദരന്മാരിൽ ഒരാളെ കാണാതായി. അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്. അരൂർ കുമ്പളം പാലത്തിൽനിന്നും ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വഴക്കിനെ തുടർന്നു ചേട്ടൻ സോജിയും സോണിയും വീട്ടിൽ നിന്നിറങ്ങി അരൂർ കുമ്പളം പാലത്തിലെത്തി.

 

ഇതിനിടെ അനുജൻ സോണി പാലത്തിൽ നിന്നു കായലിലേക്കു ചാടി. പിന്നാലെ രക്ഷപ്പെടുത്താനായി സോജിയും ചാടിയെങ്കിലും സോണി കായലിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. പാലത്തിന്റെ തൂണിൽ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. സോണിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here