ബന്ദിപ്പൂർ വനത്തിൽ കാണാതായ കുടുംബത്തെ രക്ഷപ്പെടുത്തി;നാലുപേർ പിടിയിൽ

0
1286

ബെംഗളൂരു ∙ ബന്ദിപ്പൂർ വനമേഖലയിൽനിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പൊലീസ് രക്ഷിച്ചു. പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസിൽ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു.

 

മാർച്ച് ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകൻ എന്നിവർ ബന്ദിപ്പൂർ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ടിൽ മുറിയെടുത്തത്. വിശ്രമത്തിനുശേഷം കാറിൽ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികൾ പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി.

 

കുടുംബം തിരിച്ചെത്താത്തതോടെ റിസോർട്ട് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. അക്രമികളുടെ കാറുകളിലൊന്നു റിസോർട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. 3 പ്രതികളെക്കൂടി പിടികൂടാൻ ശ്രമം തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here