അഞ്ച് ജില്ലകളില്‍ നിപ രോഗ സാധ്യത:ജാഗ്രതയുമായി ആരോഗ്യവകുപ്പ്

0
781

കല്‍പ്പറ്റ: നിപ രോഗസാധ്യതയുള്ള ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ അതിജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം.പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതല്‍ സെ പ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തില്‍ നിര്‍ണായകം. എന്നാല്‍ ഫെബ്രുവരിയിലും ഈ സാഹചര്യമുണ്ടാ കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍. കോഴിക്കോട്ടെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചാണ് പുതിയ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കുന്നത്. മുന്‍പ് മനുഷ്യരിലോ പഴംതീനി വവ്വാലു കളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ.ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തിപ്പെടുത്തുന്നത്.

 

തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗവുമായെത്തുന്ന ഏതു രോഗിയിലും നിപ സാന്നി ധ്യമുണ്ടോ എന്ന പരിശോധനയും നടത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശു പത്രികളിലെത്തുന്നവര്‍ക്കെല്ലാം ഇതു ബാധകമാണ്. രോഗമുണ്ടെന്നു സംശയംതോന്നിയാല്‍ സാംപിളെടുത്ത് പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here