ബത്തേരി: മന്ദംകൊല്ലി ബീവറേജ് ഔട്ട്ലെറ്റിൽ നടന്ന മോഷണക്കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. വാകേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ (26), കണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റനഗർ വി.ആർ. നന്ദു (24), പൂതാടി ലാൽ ഭവൻ ടി.പി. ജിജോ (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തത്.
ബത്തേരി സബ് ഇൻസ്പെക്ടർ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. പ്രതികൾ എങ്ങനെയാണ് മോഷണം നടത്തിയതെന്നും, എന്തൊക്കെയാണ് മോഷ്ടിച്ചതെന്നും പോലീസ് പരിശോധിച്ചു.