മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ ‘മൃതദേഹം’ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും സംസ്കരിക്കുകയുമായിരുന്നു.
എല്ലാം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് മകൾ പിതാവിനെ വീഡിയോ കോൾ ചെയ്ത് മരിച്ചിട്ടില്ലെന്ന് അറിയിച്ചത്. താൻ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് യുവതി പിതാവിനോട് പറഞ്ഞത്. പട്നയിലുള്ള അനുഷ കുമാർ എന്ന യുവതിയെയാണ് കാണാതായത്.