വയോധികന്റെ മൃതദേഹം കണ്ടെത്തി

0
1189

തരുവണ: തരുവണ കരിങ്ങാരിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ (കുഞ്ഞേട്ടന്‍ 70) ആണ് മരിച്ചത്. മരംമുറിക്കുന്ന മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്. മരംവെട്ട് തൊഴിലാളിയായ അനിരുദ്ധന്‍ ഇന്നലെ മരംവെട്ട് മെഷീനുമായി വീട്ടില്‍ നിന്നും പോയതിന് ശേഷം വൈകീട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്തതായാണ് നിഗമനം. മുന്‍പും ഇത്തരത്തിലുള്ള സൂചനകളുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളമുണ്ട പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here