ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; ബിരുദ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

0
983

ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി തൂങ്ങിമരിച്ചു. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളജിലെ ബിബിഎ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെ ഞായറാഴ്ച രാവിലെ വീട്ടിലെ സീലിങ്ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

ഫൊട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കിയ വർഷിണി, ഒരു മാളിൽ ഫോട്ടോഷൂട്ടിനു പോകണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ അവർ ഇക്കാര്യം നിഷേധിച്ചതിലെ നിരാശയിലാണ് വർഷിണി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം.

 

ശനിയാഴ്ച നഗരത്തിലെ മാളില്‍ ഫോട്ടോഷൂട്ടിന് പോകാനായി പെണ്‍കുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചു. എന്നാല്‍, മാതാപിതാക്കള്‍ ഫോട്ടാഷൂട്ടിന് പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വര്‍ഷിണി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നും ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ബെംഗളൂരു സെന്‍ട്രല്‍ ഡിസിപി എച്ച്.ടി.ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here