പിണങ്ങോട്: പിണങ്ങോട് – പന്നിയോറ – ഇടിയംവയല്‍ ലിങ്ക് റോഡില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അര്‍ഷാദിന്റെ വീട്ടു മുറ്റത്തേക്കാണ് ഇന്ന് പുലര്‍ച്ചെ കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ മറിഞ്ഞത്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. റോഡില്‍ നിന്നും ഏകദേശം 10 അടി താഴ്ചയില്‍ ആണ് വാഹനം മറിഞ്ഞത്.ചെങ്കുത്തായ വളവുകളും കയറ്റവും നിറഞ്ഞ ഈ റോഡില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഇതിന് മുന്നെയും പല തവണ പല വാഹനങ്ങളും അപകടത്തില്‍ നിന്ന് തല നാരിഴക്ക് ആണ് രക്ഷപ്പെട്ടത്.ഏകദേശം ഒരു വര്‍ഷം മുന്നേ പണി കഴിഞ്ഞ ഈ റോഡില്‍ പല ഇടങ്ങളിലും ക്രാഷ് ബാര്യര്‍, സൈന്‍ ബോര്‍ഡ് എന്നിവയുടെ അഭാവം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.