പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
1007

ബത്തേരി: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു.പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന റിജോ (37) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്.

 

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്‌സോ നിയമപ്രകാരവും, മര്‍ദിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.  അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ പുല്‍പ്പള്ളി എസ്.ഐ ജിതേഷ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്. ഈ കേസെടുത്തതിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here