ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

0
620

തലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ബന്ധുക്കളായ രണ്ടു പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ വാളാട് കരിമ്പില്‍ത്തോട് വീട്ടില്‍ സതീശന്‍ (36), സലീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഈ മാസം 13ന് രാവിലെ പാല്‍ വാങ്ങാനായി കടയില്‍ പോയപ്പോഴാണ് പ്രതികള്‍ രണ്ട് പേരും ചേര്‍ന്ന് വാളാട് സ്വദേശിയായ പരാതിക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കഴുത്ത് ഞെരിക്കുകയും, നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും, തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിക്കുകയും ചെയ്തു. തലയോട്ടി പൊട്ടി അതി ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ പരാതിക്കാരനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ അരുണ്‍ഷാ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടറായ വിമല്‍ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റോയ് തോമസ്, അബ്ദുള്ള, ജമാല്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here