നിയമ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: എബിവിപി പ്രാദേശിക നേതാവിനെതിരെ കേസ്

0
511

ലോ കോളജിലെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടി.പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് വിദ്യാർത്ഥിനിയാണ് ഇര.പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു.

 

കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി അശ്വിൻ പ്രദീപാണ് കേസിലെ ഒന്നാം പ്രതി. പത്തനംതിട്ട സ്വദേശി ആൽബിൻ തോമസിനെ രണ്ടാം പ്രതിയാക്കി കൊണ്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോളജിലെ വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടി ആരോപിച്ചു. പ്രതികളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പെൺകുട്ടി.

 

സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തി. അശ്വിൻ്റെ സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു. അശ്വിൻ്റെ സുഹൃത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നതിൻ്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. കേസിൽ നിന്ന് പിന്മാറണമെന്നാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here